
മഴക്കെടുതികളെ തുടര്‍ന്ന് പരപ്പനങ്ങാടി നഗരസഭ നെടുവ ഗവണ്മെന്റ് ഹൈസ്‌കൂളില്‍ ഇന്നലെ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് ഇന്നും തുടരുകയാണ്. ക്യാമ്പിന്റെ കാര്യങ്ങള്‍ വിലയിരുത്തന്നതിന് വേണ്ടി നെടുവ ഹൈ സ്‌കൂളില്‍ വെച്ച് അവലോകന യോഗം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ നടന്നു.
തിരൂരങ്ങാടി തഹസില്‍ദാര്‍ പ്രാണ്‍സിംഗ്, സെക്രട്ടറി ബൈജു പുത്തലത്ത്,
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ,
കൗണ്‍സിലര്‍മാരായ തുടിശ്ശേരി കാര്‍ത്തികേയന്‍, മഞ്ജുഷ പ്രലോഷ്,
ഫാത്തിമ റഹീം, ഗിരീഷ് ചാലേരി, ജയദേവന്‍, സുബ്രമണ്യന്‍, നെടുവ വില്ലേജ് ഓഫീസര്‍ ഉഷ കെ എം , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രകാശന്‍, തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ഇത് വരെ നടത്തിയ കാര്യങ്ങള്‍ യോഗം വിലയിരുത്തി. വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയാല്‍ ചെയ്യേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. ക്യാമ്പില്‍ 40 കുടുംബങ്ങളിലുള്ള 136 പേരാണുള്ളത്.
ക്യാമ്പില്‍ വേണ്ട ഭക്ഷണമടക്കമുള്ള കാര്യങ്ങളും മെഡിക്കല്‍ ചെക്കപ്പുമടക്കമുള്ള സംവിധാനങ്ങള്‍ നഗരസഭ ഒരുക്കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




