പരപ്പനങ്ങാടി: കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി
. കിഴക്കേ കൊടക്കാട് പൈനാട്ടയില്‍ അഷ്‌റഫിന്റെ പുരയിടത്തില്‍ നിന്നാണ് കോഴിയെ വിഴുങ്ങിത്തുടങ്ങിയ പെരുമ്പാമ്പിനെ പിടികൂടിയത് .
പരപ്പനങ്ങാടി സ്‌റ്റേഷന്‍ യൂണിറ്റ് ട്രോമാകെയര്‍ വളണ്ടിയറും ഫോറസ്റ്റ് റസ്‌ക്യൂവറും കൂടിയായ വള്ളിക്കുന്ന് മുദിയം ബീച്ചിലെ എന്‍സി നൗഫലാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വള്ളിക്കുന്ന് കൊടക്കാട് പ്രദേശത്ത് ഈ ആഴ്ച്ചയില്‍ തന്നെ അഞ്ചാം തവണയാണ് വിവിധയിടങ്ങളില്‍ നിന്നായി പാമ്പുകളെ പിടിക്കുന്നതെന്ന് നൗഹല്‍പറഞ്ഞു.
നാട്ടുകാരായ സജീവന്‍ കുഴിക്കാട്ടില്‍, മംഗലശേരി ഷാഫി, പൈനാട്ടില്‍ അഷറഫ് തുടങ്ങിയവരാണ് പെരുമ്പാമ്പിനെ പിടികൂടാന്‍ സഹായിച്ചത് .പിടികൂടിയ പാമ്പിനെ നിലമ്പൂര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിന്നുമെത്തിയ ശ്രീകുമാര്‍ കെ,സതീഷ് കുമാര്‍,അബ്ദുല്‍ അസീസ്,സുമിത്ത് ടി തുടങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.




