കോഴി കച്ചവടത്തിന്റെ മറവില്‍ നിരോധിത പുകയില കച്ചവടം;വള്ളിക്കുന്നില്‍ ഒരാള്‍ പിടിയില്‍

പരപ്പനങ്ങാടി : കോഴികച്ചവടത്തിന്റെ മറവില്‍ നിരോധിത പുകയില ഉത്പന്നം കച്ചവടം നടത്തിയ ആളെ പോലീസ് പിടികൂടി. വള്ളിക്കുന്ന് കരിമനക്കാട് കുമ്മം ബസാറില്‍ കച്ചവടം നടത്തുന്ന അരിയല്ലൂര്‍ സ്വദേശി നാലകത്ത് ഹുസൈന്‍ (62) നെയാണ് പരപ്പനങ്ങാടി എസ്.ഐ അരുണും സംഘവും പിടി കൂടിയത്.

കടയില്‍ നിന്ന് നൂറ് കണക്കിന് നിരോധിത പുകയില പാക്കറ്റ് പോലീസ് പിടിച്ചെടുത്തു.

സി.പി.ഒ. മാരായ മുജീബ് റഹ്‌മാന്‍, അബിലാഷ് , ഹോം ഗാര്‍ഡ് ഉണ്ണികൃഷ്ണന്‍ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top