കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ വീട്ടുമുറ്റത്തേക്ക് തകര്‍ന്നു വീണു

മലപ്പുറം:ശക്തമായ മഴയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്നുവീണു. കോണ്‍ക്രീറ്റ് കമ്പിവേലി കെട്ടയി അഞ്ചു മീറ്റര്‍ ഉയരത്തിലുള്ള മതിലാണ് മഴയില്‍ തകര്‍ന്നുവീണത്.

സംഭവത്തില്‍ സമീപത്തെ ഒരു വീട്ടിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു. അപകട ഭീഷണിയെ തുടര്‍ന്ന് വീട്ടുകാര്‍ ഇവിടെ നിന്ന് മാറി താമസിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

പത്തുകിലോമീറ്ററോളം ചുറ്റളവിലുള്ള മതില്‍ ഏതുനിമിഷവും വീഴുമെന്ന് പ്രദേശവാസികള്‍ പറയുന്നു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top