തേഞ്ഞിപ്പലം: എംഡിഎംഎ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വര്‍ക്ക് ഷോപ്പ് ഉടമ പിടിയില്‍. തേഞ്ഞിപ്പലം സൂപ്പര്‍ ബസാര്‍ കോങ്ങച്ചേരി വീട്ടില്‍ സാജി കരീം (സാദിഖ്) (25)ആണ് പിടിയിലായത്.
പടിക്കല്‍, ആലിന്‍ചുവട് എന്നിവിടങ്ങളില്‍ ഇരുചക്രവാഹനങ്ങളുടെ വര്‍ക്ക് ഷോപ്പ് നടത്തുന്നയാളാണ്. നന്നാക്കാന്‍ കൊണ്ടുവരുന്ന വാഹനങ്ങളാണ് ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്നത്. ഇയാള്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് സംഘം ആഴ്ചയില്‍ ഒരു തവണ വീതം ബംഗളൂരുവില്‍നിന്ന് വലിയ അളവില്‍ ലഹരിവസ്തു കൊണ്ടുവന്നാണ് കച്ചവടം.
15,000 രൂപ വിലവരുന്ന ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ച എംഡിഎംഎ ഇയാളില്‍നിന്ന് കണ്ടെടുത്തു. സ്‌കൂട്ടറും പിടിച്ചെടുത്തു. കൊണ്ടോട്ടി എഎസ് പി വിജയ് ഭാരത് റെഡിയുടെ നേതൃത്വത്തില്‍ തേഞ്ഞിപ്പലം എസ്‌ഐ വിപിന്‍ വി പിള്ളയും ഡാന്‍സാഫ് ടീമും ചേര്‍ന്നായിരുന്നു പരിശോധന.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




