പരപ്പനങ്ങാടിയില്‍ കളഞ്ഞുകിട്ടിയ പണം തിരിച്ചേല്‍പ്പിച്ചു മാതൃകയായി

പരപ്പനങ്ങാടി: കളഞ്ഞുകിട്ടിയ പണം തിരിച്ചേല്‍പ്പിച്ച് വയറിങ്ങ് ജോലിക്കാരന്‍ മാതൃകയായി.

പുതിയ ഒറ്റയില്‍ കുഞ്ഞിമുഹമ്മദിനാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്റ്റേഡിയം റോഡിലെ റെയില്‍ അടിപ്പാതയില്‍ നിന്നും 10, 200 രൂപ കളഞ്ഞുകിട്ടിയത്. ഇദേഹം പണം ഉടനെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെത്തി സി ഐ കെ ജെ ജിനേഷിനെ ഏല്‍പ്പിച്ചു.

കഴിഞ്ഞ ദിവസം പണം നഷ്ടപ്പെട്ട ചാപ്പപ്പടിയിലെ ആലിക്കകത്ത് അബ്ദുള്‍ അസീസ് പണം തിരഞ്ഞെത്തുകയും ഉടമസ്ഥന് പണം പോലീസ് കൈമാറുകയും ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top