HIGHLIGHTS : The order to close railway halt stations should be withdrawn: Kanathil Jameela MLA

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വെള്ളറക്കാട്, ചിറക്കല്‍ റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചു പൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് കാനത്തില്‍ ജമീല എംഎല്‍എ ആവശ്യപ്പെട്ടു.

മേയ് 26 മുതൽ യാത്രക്കാർ ഇവിടെനിന്ന് കയറുന്നതും ഇറങ്ങുന്നതും വിലക്കിയുള്ള റെയിൽവേയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നതെന്നും കേരളത്തിൽ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുമെന്നും എം.എല്‍.എ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു