HIGHLIGHTS : 'The opposite of Hindu was made Muslim, and Gandhi's assassination was an attempt to make Gandhi's death'; Chief Minister against Sangh Parivar
തിരുവനന്തപുരം: മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കളായി സംഘപരിവാര്‍ ചിത്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി നേതാക്കള്‍ നേരിട്ട് ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ കലാപ ആഹ്വാനം നടത്തുകയാണെന്നും കേന്ദ്ര അധികാരത്തിന്റെ മറവില്‍ സംഘപരിവാര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി വിവേചനം, മത വിദ്വേഷം എന്നിവയുടെ ചങ്ങല കെട്ടുകള്‍ പൊട്ടിക്കാന്‍ ഭരണഘടനാ എന്ന ആയുധത്തിന് ശേഷിയുണ്ട്. രാജ്യത്തെ പാഠ പുസ്തകങ്ങളില്‍ ഗാന്ധി വധം എന്നത് ഗാന്ധിയുടെ മരണം എന്ന് തിരുത്താന്‍ ശ്രമം തുടങ്ങിയിരിക്കുന്നു.

അംബേദ്കര്‍ ഭരണഘടനാ ശില്പി അല്ല എന്ന് വാദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഹിന്ദു എന്നതിന്റെ വിപരീത പദം മുസ്ലീം എന്ന് പഠിപ്പിച്ചു തുടങ്ങിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചതാണ്. അത് ഭരണഘടനയ്ക്ക് എതിരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.