കഴിഞ്ഞദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ ഏറെ ചര്‍ച്ചയായ നടി തൃഷയുടെ വിവാഹ വാര്‍ത്തകള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. ‘പ്രിയപ്പെട്ടവരെ ശാന്തത പാലിക്കുക, കിംവദന്തികള്‍ നിര്‍ത്തുക’എന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.
തൃഷ വിവാഹിതയാകുന്നുവെന്നും വരന്‍ ഒരു മലയാളി നിര്‍മ്മാതാവാണ് എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്. 2015 ല്‍ നിര്‍മാതാവും വ്യവസായിയുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ഏറെ പ്രശംസ പിടിച്ചുപറ്റിയ പൊന്നിയിന്‍ സെല്‍വത്തിന് ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന ലിയോ ആണ് താരത്തിന്റെ അടുത്ത ചിത്രം.
DEAR “YOU KNOW WHO YOU ARE AND YOUR TEAM”,
“KEEP CALM AND STOP RUMOURING”
CHEERS!— Trish (@trishtrashers) September 21, 2023



