നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു

പരപ്പനങ്ങാടി: തീരദേശ ഹൈവേ ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 23-ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പരപ്പനങ്ങാടി ചാപപ്പടി കടപ്പുറത്ത് വെച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് (എന്‍.എഫ്.പി.ആര്‍) ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു.

ഭൂമിയേറ്റെടുപ്പ് സംബന്ധിച്ചുള്ള അവ്യക്തത പരിഹരിക്കുക. നഷ്ടപരിഹാരത്തുക നിശ്ചയിക്കുക തുടങ്ങിയ വിഷയങ്ങള്‍ ജനശ്രദ്ധയിലും, അധികാര കേന്ദ്രങ്ങളുടെ മുന്‍പിലും കൊണ്ടു വരികയെന്നതാണ് ലക്ഷ്യം എന്ന് വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.
.

വാര്‍ത്താ സമ്മേളനത്തില്‍ എന്‍.എഫ്.പി.ആര്‍.സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂര്‍, താലൂക്ക് പ്രസിഡന്റ് അബ്ദുറഹീം പൂക്കത്ത്, പി.രാമാനുജന്‍, നിയാസ് അഞ്ചപ്പുര, മുജീബ് അങ്ങാടി സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top