നഗരസഭ വാക്ക് പാലിച്ചു: വി,സി,ബി ഷട്ടര്‍ യാഥാര്‍ത്ഥ്യമായി പുളിഞ്ഞിലത്തിന് വലിയ ആശ്വാസം

തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനൊന്നാം ഡിവിഷനില്‍ പുളിഞ്ഞിലം വി ,സി ,ബി ഷട്ടര്‍ നിര്‍മ്മാണം പൂര്‍ത്തിയായി, പ്രദേശവാസികളുടെ വലിയൊരു ആവശ്യം മഴക്കാലത്ത് തന്നെ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത് ഏറെ ആശ്വാസകരമാണ്, നഗരസഭ ടെന്‍ഡര്‍ ക്ഷണിച്ചു പ്രവര്‍ത്തി നടത്തുകയായിരുന്നു.

കഴിഞ്ഞവര്‍ഷം പുഴയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറി ഒട്ടേറെ കുടുംബങ്ങള്‍ താമസം മാറിയിരുന്നു, തിരുരങ്ങാടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് ഈ മഴക്കാലത്തിനു മുമ്പായി വിസിബി യാഥാര്‍ത്ഥ്യമാക്കുമെന്ന് നഗരസഭാ ഭരണസമിതി പ്രദേശവാസികള്‍ക്ക് ഉറപ്പു നല്‍കിയതായിരുന്നു, ഇത് പാലിക്കാന്‍ സാധിച്ചതായി ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി പറഞ്ഞു.

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍ സിപി ഹബീബ ബഷീര്‍ സന്ദര്‍ശിച്ച് വിലയിരുത്തി, പി, കെ ഹനീഫ, ഇ,വി ജാസിദ്, പി, അയൂബ്, കെ, പി, റഫീഖ് പങ്കെടുത്തു, ഷട്ടര്‍ യാഥാര്‍ഥ്യമായതോടെ പുഴയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറിയുള്ള ദുരിതത്തിന് അറുതിയാവും, പ്രദേശത്ത് തോട് സംരക്ഷണ ഭിത്തി നിര്‍മാണവും പുരോഗമിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top