സംസ്ഥാന തല അക്കാദമിക നൂതനാശയ സംഗമം സംഘടിപ്പിച്ചു

പരപ്പനങ്ങാടി : അധ്യാപക കൂട്ടായ്മയായ ടീച്ചേഴ്‌സ് ക്ലബ് കോലഞ്ചേരിയുടെ നേതൃത്വത്തില്‍ അങ്ങാടി ജിഎം എല്‍പി സ്‌കൂളിന്റെ സഹകരണത്തോടെ അധ്യാപകര്‍ക്കായി രണ്ട് ദിവസത്തെ സംസ്ഥാന തല നൂതനാശയ സംഗമം സംഘടിപ്പിച്ചു.

സമഗ്ര ഗുണമേന്‍മ വര്‍ഷത്തില്‍ മാറിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവിധ പഠന സാമഗ്രികളാണ് നൂതനാശയ സംഗമത്തിലൂടെ തയ്യാറാക്കിയത്. പരപ്പനങ്ങാടി ബിപിസി കൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനി പിജി അധ്യക്ഷത വഹിച്ചു.
അങ്ങാടിയില്‍ സ്ഥിതിചെയ്യുന്ന ജി.എം.എല്‍.പി സ്‌കൂള്‍ പരപ്പനങ്ങാടിയിലാണ് നൂതനാശയ സംഗമം സംഘടിപ്പിച്ചത്.

കോലഞ്ചേരി ടീച്ചേഴ്‌സ് ക്ലബ്ബ് സെക്രട്ടറി ടിടി പൗലോസ്,അക്കാദമിക് കോര്‍ഡിനേറ്ററും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ കെ എം നൗഫല്‍ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി.,പിടിഎ പ്രസിഡന്റ് കെ. ഷാജി ,എസ് എം സി ചെയര്‍മാന്‍ കെ.പി ഹസ്‌കര്‍, പാഠപുസ്തക രചയിതാവ് ശ്രീവിശാഖന്‍ മാസ്റ്റര്‍,കെകെ ഷാജു മാസ്റ്റര്‍, വിജിഷ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ജില്ലകളില്‍ നിന്നുമുള്ള നിരവധി അധ്യാപകര്‍ പങ്കെടുത്തു. എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ തുടര്‍ന്നുള്ള അവധി ദിനങ്ങളില്‍ നൂതനാശയ സംഗമങ്ങള്‍ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top