HIGHLIGHTS : The message 'Lahari is Onam' was raised....MVHSS 90-91 batch gathered
വള്ളിക്കുന്ന്: ‘ലഹരിയാണ് ഓണം’ എന്ന സന്ദേശം ഉയര്‍ത്തി അരിയല്ലൂര്‍ മാധവാനന്ദ വിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1990 -91 ബാച്ച് സ്‌കൂളില്‍ ഒത്തുകൂടി. പത്താംതരം എ ക്ലാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ‘നാരങ്ങ മിഠായികള്‍’ ഗ്രൂപ്പിലുള്ളവരാണ് 34 വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂളില്‍ ഒത്തുകൂടിയത്.
ലഹരിക്കെതിരെ പൂക്കളം തീര്‍ത്ത കൂട്ടുകാര്‍ കമ്പവലി ഓണസദ്യ തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് കോഡിനേറ്റര്‍മാരായ സുനില്‍കുമാര്‍, മിനി എന്നിവര്‍ക്ക് പുറമേ ഡോ. അബ്ബാസ് ,വി എം ഷിബു മേലേപ്പുറത്ത് ,ഷിജീഷ് കാവുകളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു