തിരൂരങ്ങാടി: കോവിഡ് ചികിത്സയിലായിരുന്ന എ ആര്‍ നഗര്‍ സ്വദേശി മരിച്ചു. പുകയൂര്‍ കൊട്ടഞ്ചാല്‍ സ്വദേശി പനച്ചിക്കല്‍ കുട്ടിയാപ്പു (73) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 29 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് പോയപ്പോഴാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാത്രി മരിച്ചു.
ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 8 പേര്‍ കോവിഡ് ചികിത്സയിലാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




