സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

മഞ്ചേരി : സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ എടയാറ്റൂര്‍ സ്വദേശി അറസ്റ്റില്‍. മഞ്ചേരി മുട്ടിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദ് (45)നെ പിടികൂടിയത്.

യുവതിയുടെ പരാതിയില്‍ കാസര്‍കോടുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സഹോദരന്റെ മകനെ ആനക്കയം പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ്. മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ പരിചയപ്പെട്ട ഇരുമ്പു ഴി സ്വദേശിയുടെ ഭാര്യയെയാണ് മുഹമ്മദ് പീഡിപ്പിച്ചത്.

യുവതിയുടെ ഭര്‍ത്താവ് ജയിലിലായിരുന്ന സമയത്ത് പുറത്തിറങ്ങിയ മുഹമ്മദാണ് യുവതിക്ക് മഞ്ചേരിയില്‍ വാടക വീട് സംഘടിപ്പിച്ചു നല്‍കിയത്. വാടക വീട്ടില്‍വച്ചാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top