ചെരുപ്പ് കമ്പനിയില്‍ മോഷണശ്രമത്തിനിടെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി

തിരൂരങ്ങാടി : കൊടിഞ്ഞി പാലാപാര്‍ക്കില്‍ ഇവാക്കോ ചെരുപ്പ് കമ്പനിയില്‍ മോഷണശ്രമത്തിനിടെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി. താനൂര്‍ മഠത്തില്‍ റോഡ് സ്വദേശി തയ്യില്‍ പറമ്പില്‍ അരുണ്‍ (30), തമിഴ്‌നാട് കടല്ലൂര്‍ പൊക്കി ത്തനൂര്‍ സ്വദേശി രാജദുരൈ (31) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.

പരിസരത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരാണ് കള്ളന്മാരുടെ സാന്നിധ്യം മനസ്സിലാക്കിയത്. ഉടന്‍ നാട്ടുകാരെ വിവരമറിയിച്ചു. ആദ്യം രാജദുരൈയെയും പിന്നീട് ഏരുകുളത്തുവച്ച് അരുണിനെയും പിടികൂടി.

ഇരുവരെയും തിരൂരങ്ങാടി പൊലീസിന് കൈമാറി. പ്രതികളെ കോടതി റിമാന്‍ഡ്ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top