Section

malabari-logo-mobile

ലോക്ക്ഡൗണ്‍ നീട്ടേണ്ടിവരും; രോഗവ്യാപനം പരിശോധിച്ച് തീരുമാനം

HIGHLIGHTS : The lockdown will have to be extended; Decision after examining the spread of the disease

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ച് തീരുമാനമെടുക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇപ്പോഴത്തെ രീതിയില്‍ രോഗനിരക്ക് തുടരുകയാണെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടിവരുമെന്നാണ് മന്ത്രിമാരുടെ പൊതു അഭിപ്രായം. രോഗവ്യാപനം കുറഞ്ഞ ജില്ലകളില്‍ ചില ഇളവുകള്‍ അനുവദിക്കുന്ന കാര്യം ആലോചിക്കുമെന്ന് കരുതുന്നു.

30 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. നിലവില്‍ മിക്കദിവസങ്ങളിലും ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ ഒഴിവാക്കാവുന്ന സ്ഥിതിയല്ലെന്നാണ് പൊതുവേ വിലയിരുത്തുന്നത്.

sameeksha-malabarinews

രോഗം സ്ഥിരീകരിക്കുന്നവരുടെ ഒരാഴ്ചത്തെ ശരാശരി നിരക്ക് 22.2 ശതമാനമാണ്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലകളില്‍ രോഗസ്ഥിരീകരണനിരക്ക് 25 ശതമാനത്തിന് മുകളിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!