ലഹരി വ്യാപനത്തിനെതിരെ ഒന്നിച്ച് കൂട്ടായിക്കാര്‍; ഒരേ സമയം 7 മീറ്റിംഗുകള്‍

HIGHLIGHTS : The locals decided to unite against the spread of drug addiction

തിരൂര്‍:മലപ്പുറത്തിന്റെ തീരദേശ മേഖലയായ കൂട്ടായിയില്‍ ലഹരി വ്യാപനത്തിനെതിരെ ഒന്നിക്കാന്‍ തീരുമാനിച്ചു നാട്ടുകാര്‍. തിരൂര്‍ പൊലീസ് വിളിച്ചുചേര്‍ത്ത കൂട്ടായി സമാധാന കമ്മിറ്റിയുടെ യോഗത്തില്‍ നാട്ടുകാരും മഹല്ല് കമ്മിറ്റികളും ചേര്‍ന്നുള്ള യോഗം വിളിച്ചു ചേര്‍ത്ത് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു.

ഒക്ടോബര്‍ 4 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണി ക്കാണ് നാട്ടുകാരുടെയും മഹല്ല് കമ്മിറ്റികളുടെയും യോഗം വിളിച്ചിരിക്കുന്നത്. വാടിക്കല്‍, പള്ളിവളപ്പ്, തെക്കേ കൂട്ടായി, കൂട്ടായി ടൗണ്‍, അരയന്‍ കടപ്പുറം, പാരീസ്, കോതപറമ്പ്, ആശാന്‍പടി എന്നിവിടങ്ങളിലാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. ഇതില്‍ പാരിസും കോതപറമ്പും സംയുക്തമായാണ് യോഗം നടത്തുന്നത്. അങ്ങനെയെങ്കില്‍ 7 യോഗമായിരിക്കും ഒരേ സമയം നടക്കുക.

sameeksha-malabarinews

ബോധവത്കരണ ക്ലാസും ലഹരിവ്യാപനം തടയാന്‍ ആവശ്യമായ നിര്‍ദേശങ്ങളും യോഗങ്ങളില്‍ ചര്‍ച്ച ചെയ്യും. യോഗത്തിന് തിരൂര്‍ പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും നേതൃത്വം നല്‍കും. യോഗവിവരം സംബന്ധിച്ച് പള്ളികളിലേക്ക് അറിയിപ്പ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!