പ്രഭാവതി അമ്മ ഫുട്പാത്തില്‍ നിന്ന് താഴെ ഇറക്കിയ സ്‌കൂട്ടര്‍ യാത്രികന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കഴിഞ്ഞദിവസം പ്രഭാവതി അമ്മ ഫുട്പാത്തില്‍ നിന്ന് താഴെ ഇറക്കിയ സ്‌കൂട്ടര്‍ യാത്രികന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിന് സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ച ഡ്രൈവറുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്.

പ്രഭാവതി അമ്മയെ മന്ത്രി കെ ബി ഗണേഷ് കുമാര്‍ അഭിനന്ദിക്കുകയും ചെയ്തു. നിയമം ലംഘിച്ച് എത്തിയ സ്‌കൂട്ടര്‍ യാത്രികനോട് പ്രഭാവതി അമ്മ മാന്യമായാണ് ഇടപെട്ടതെന്നും ഫുട്പാത്ത് നടന്നു പോകാനുള്ളതാണെന്നും അവിടെ വണ്ടിയോടക്കാനുള്ളതല്ലെന്നും അമ്മ പ്രതികരിച്ച രീതിയോട് ബഹുമാനം തോന്നുന്നു വെന്നും പ്രഭാവതി അമ്മയെ അഭിനന്ദിച്ച് കൊണ്ട് മന്ത്രി പറഞ്ഞു.

എരഞ്ഞിപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം. പ്രഭാവതിയമ്മ ഫുട്പാത്തിലൂടെ നടന്ന് വരുമ്പോഴായിരുന്നു എതിര്‍ ദിശയില്‍ ഒരു ആക്ടീവ സ്‌കൂട്ടര്‍ വേഗതയില്‍ വന്നത്. ഇതോടെ വാഹനം ഓടിച്ച് പോകാന്‍ നോക്കിയ ആളെ പ്രഭാവതി അമ്മ തടഞ്ഞു നിര്‍ത്തുകയും തിരിച്ച് താഴെ ഇറങ്ങാന്‍ പറയുകയുമായിരുന്നു. സ്‌കൂട്ടറുമായി പോകാന്‍ യാത്രികന്‍ വീണ്ടും ശ്രമം നടത്തിയപ്പോള്‍ ഇവര്‍ കൈയിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീഡിയോ എടുക്കാന്‍ തുടങ്ങി. ഒടുവില്‍ സ്‌കൂട്ടര്‍ യാത്രികന്‍ ഭയന്ന് വണ്ടി തിരിച്ച് റോഡിലൂടെ പോയി. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ മാധ്യമങ്ങളും ഇത് ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top