തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ 65 വയസും അതിനു മുകളിലുമുള്ള എല്ലാ വിഭാഗം തടവുകാരുടെയും അവധി, തിരികെ ജയിലിൽ പ്രവേശിക്കേണ്ട തിയതി മുതൽ ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
മറ്റുള്ള തടവുകാരെ സർക്കാർ മുൻ ഉത്തരവിലെ സമയക്രമം പാലിച്ച് ജയിലിൽ പുനപ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ ജയിൽ മേധാവി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



