
ദില്ലി: ട്വന്റി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ജന്‍മനാട്ടില്‍ മടങ്ങിയെത്തി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന താരങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. താരങ്ങളെ മോദി നേരിട്ട് അഭിനന്ദിക്കും.
ഇതിനുശേഷം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നേരെ മുംബൈയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ തുറന്ന ബസില്‍ കീരീടവുമായി യാത്ര ചെയ്യും. ഇന്ത്യന്‍ ടീമിന്റെ വിട്കറി മാര്‍ച്ചിലേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആരാധകരെ ക്ഷണിച്ചിട്ടുണ്ട്. ഞങ്ങളിതാ നാട്ടിലേക്ക് വരുന്നു എന്ന അടിക്കുറിപ്പോടെ രോഹിത് കിരീടവുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു.
View this post on Instagram
വൈകിട്ട് അഞ്ച് മണിക്കാണ് തുറന്ന ബസിലുള്ള ഇന്ത്യന്‍ ടീമിന്റെ വിക്ടറി മാര്‍ച്ച് തുടങ്ങുക. മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെയായിരിക്കും ഇന്ത്യന്‍ ടീം ആരാധകരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വിക്ടറി മാര്‍ച്ച് നടത്തുക. വാംഖഡെ സ്റ്റേഡിയത്തിലെത്തിയശേഷം ഇന്ത്യന്‍ ടീമിന് ചെറിയൊരു സ്വീകരണച്ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷായും ചടങ്ങില്‍ പങ്കെടുക്കും.
താരങ്ങള്‍ ലോകകപ്പ് ചുംബിക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ലോകകിരീടം ജന്മനാട്ടില്‍ എന്നാണ് ബിസിസിഐയുടെ കുറിപ്പ്.
View this post on Instagram
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



