വിദ്യാര്‍ഥിനിയെ സാങ്കല്‍പ്പിക കസേരയില്‍ ഇരുത്തിയ സംഭവം ; ബാലാവകാശ കമ്മീഷന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു

വിദ്യാര്‍ഥിനിയെ സാങ്കല്‍പ്പിക കസേരയില്‍ ഇരുത്തിയ സംഭവം ബാലാവകാശ കമ്മീഷന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ്കുമാര്‍ അംഗം എഫ്. വില്‍സണ്‍ എന്നിവരാണ് വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചത്.

മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനിക്ക് സ്‌കൂളില്‍ ശിക്ഷ നല്‍കിയതിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ കമ്മീഷന്‍ നേരിട്ട് സന്ദര്‍ശനം നടത്തുകയായിരുന്നു. സംഭവം സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, എസ്.സി/ എസ്.ടി ജില്ലാ ഓഫീസര്‍, സ്‌കൂള്‍ എച്ച്.എം എന്നിവരോട് കമ്മീഷന്‍ മുമ്പാകെ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top