Section

malabari-logo-mobile

ഹോപ്പ് പദ്ധതി ആരംഭിക്കും

HIGHLIGHTS : The HOPE project will begin

വളാഞ്ചേരി: പത്താം ക്ലാസ്സ് പരീക്ഷയില്‍ പരാജയപ്പെട്ടവരും വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിപ്പോയവരുമായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി കേരള പോലീസും മിഷന്‍ ബെറ്റര്‍ ടുമാറോ എന്ന സന്നദ്ധ സംഘടനയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പദ്ധതി വളാഞ്ചേരിയിലും ആരംഭിക്കുവാന്‍ തീരുമാനിച്ചു. ഇത്തരം കുട്ടികളെ പഠന പരിശീലന ക്ലാസ്സുകള്‍ നല്‍കി പത്താം ക്ലാസ്സ് പരീക്ഷക്ക് സന്നദ്ധരാക്കി വിജയിപ്പിക്കുന്നതാണ് ഹോപ്പ് പദ്ധതിയുടെ ലക്ഷ്യം.

വളാഞ്ചേരിയില്‍ കംപാഷന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിനാണ് സംഘാടന ചുമതലയുള്ളത്. ട്രസ്റ്റിന്റെ ലേണിങ്ങ് സെന്റര്‍ ഹോപ്പ് പദ്ധതിക്ക് സൗകര്യങ്ങള്‍ ഒരുക്കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നടന്ന കൂടിയാലോചന യോഗം ഐ.ജി. പി വിജയന്‍ IPS ഉല്‍ഘാടനം ചെയ്തു.
പദ്ധതിയുടെ ലേണിങ്ങ് സെന്ററുകള്‍ കുറ്റിപ്പുറം, തിരൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലും തുടങ്ങാന്‍ യോഗം തീരുമാനിച്ചു.

sameeksha-malabarinews

ഡോ.എന്‍ എം മുജീബ് റഹ്‌മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍  മലപ്പുറം ജില്ല മുന്‍ എസ്.പി യു. അബ്ദുല്‍ കരീം, മലപ്പുറം അഡീഷണല്‍ പോലീസ് സൂപ്രണ്ട് സാജു പോള്‍, ഹോപ്പ് നോഡല്‍ ഓഫീസര്‍ സുരേഷ്, വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിനീഷ് ,ആഷിക് കൈനിക്കര തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!