ചരിത്ര പ്രസിദ്ധമായ കടലുണ്ടി വാവുത്സവം ഈ മാസം 21ന് ; നാളെ പേടിയാട്ടു കാവിൽ കൊടിയേറും

റിപ്പോർട്ട്: മോഹൻ ചാലിയം

കടലുണ്ടി: ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ചരിത്ര പ്രസിദ്ധമായ കടലുണ്ടി വാവുത്സവം ഈ മാസം 21ന് നടക്കും.

വാവുത്സവത്തിന് തുടക്കം കുറിച്ച് നാളെ രാവിലെ 7 മണിക്ക് ആചാരാനുഷ്ഠാനങ്ങളോടെ പേടിയാട്ടു കാവിൽ കൊടിയേറും.

കുന്നത്തു നമ്പ്യാർ തറവാട്ടിൽ 17നാണ് കൊടിയേറ്റം.

കടലുണ്ടി വാവുത്സവത്തിലെ പ്രധാന ചടങ്ങായ ജാതവൻ പുറപ്പാട് 19ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് മണ്ണൂർ കാരകളി പറമ്പിലെ ജാതവൻ കോട്ടയിൽ നിന്നും ആരംഭിക്കും.

നാടാകെ ഉത്സവമറിയിച്ചു കൊണ്ടുള്ള ഊരു ചുറ്റലിനു ശേഷം 21ന് പുലർച്ചെ വാക്കടവിൽ വെച്ച് ജാതവൻ അമ്മ പേടിയാട്ട് ഭഗവതിയെ കണ്ടുമുട്ടും.

തുടർന്ന് നീരാട്ടിനു ശേഷം ഉച്ചക്ക് 12 മണിയോടെ അമ്മ ഭഗവതിക്കൊപ്പം മകൻ ജാതവൻ എഴുന്നള്ളും.

കുന്നത്തു തറവാട്, കറുത്തങ്ങാട്ട് ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശിക്കും.

നാലുമണിയോടെ പേടിയാട്ട് ക്ഷേത്രത്തിൽ എത്തും.

തുടർന്ന് നടക്കുന്ന കുടി കൂട്ടൽ ചടങ്ങോടെയാണ് വാവുത്സവം സമാപിക്കുക.

നാടിൻ്റ നാനാ ഭാഗത്തു നിന്നും ആയിരക്കണക്കിന് ആളുകളാണ് വാവുത്സവത്തിൽ പങ്കെടുക്കാൻ കടലുണ്ടിയിൽ എത്തിച്ചേരുക.

കടലുണ്ടി വാവുത്സവത്തിനെത്തിയില്ലെങ്കിൽ ബന്ധം മുറിയുമെന്ന പഴമൊഴി അന്വർത്ഥമാക്കി ദൂരദിക്കുകളിലുള്ള ബന്ധുക്കളെല്ലാം കടലുണ്ടിയിൽ എത്തും.

വഴിയോരങ്ങളിൽ കച്ചവടക്കാർ ഇപ്പോഴേ എത്തിയിട്ടുണ്ട്. വിനോദ പരിപാടികൾക്കുള്ള ഒരുക്കങ്ങളും നേരത്തേ ആരംഭിച്ചിട്ടുണ്ട്.

വീട് വെള്ള പൂശി പരിസങ്ങൾ വൃത്തിയാക്കുന്ന തിരക്കിലാണ് സമീപവാസികൾ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top