
വള്ളിക്കുന്ന്: കാൽനട യാത്രക്കാർക്കും വാഹനയാത്രകർക്കും ഭീഷണിയായി റോഡിലേക്ക് ഉള്‍പ്പടെ വളർന്ന് അപകട ഭീഷണി ഉയർത്തിയ കാടുകൾ പാറകണ്ണിയിലെ കാരുണ്യ സ്വയം സഹായ സംഘം പ്രവർത്തകർ വെട്ടി മാറ്റി.
തിരക്കേറിയ അത്താണിക്കൽ-ഒലിപ്രം റോഡിലെ ശോഭന ജംഗ്ഷൻ മുതൽ വെള്ളേപാടം വരെയുള്ള ഭാഗങ്ങളിലെ കാടുകൾ ആണ് നീക്കം ചെയ്തത്.
നമ്പാല ഹരിഗോവിന്ദൻ, സി.സി.രാജേഷ്, സിനീഷ് വകേരി, നമ്പാല അനൂപ്,തേറാണി അനൂപ്,സി.സുഖി ലേഷ് കുമാർ,ചുങ്കംപള്ളി ലതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




