തിരുവനന്തപുരം: പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോകള്‍ ജൂണ്‍ ഒന്ന് മുതല്‍ റോഡിലിറങ്ങരുത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി പരിഗണിച്ചാണിത്.
പഴയ ഡീസല്‍ ഓട്ടോകള്‍ ഉപേക്ഷിക്കുകയോ സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് തുടങ്ങിയ ഹരിത ഇന്ധനത്തിലേക്ക് മാറുകയോ ചെയ്യണം.
2021 ജനുവര് ഒന്ന് മുതല്‍ നിരോധനം നടപ്പിലാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത്തരം ഓട്ടോകള്‍ക്ക് ഹരിത ഇന്ധനത്തിലേക്ക് മാറാന്‍ ജൂണ്‍ ഒന്നുവരെ സമയം അനുവദിക്കുകയായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




