തോട്ടം കത്തിനശിച്ചു

പെരിന്തൽമണ്ണ : പുലാമന്തോൾ കട്ടുപ്പാറയിൽ അഞ്ചേക്കർ തോട്ടം കത്തിനശിച്ചു. ചൊവ്വ വൈകിട്ട് നാലിനാണ് തീപിടിത്തമുണ്ടായത്. കട്ടുപ്പാറ കൃഷ്ണൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ തെങ്ങിൻ തോട്ടവും മൂന്നേക്കറിലെ മറ്റ് വിളകളും അടിക്കാടുമാണ് കത്തിയത്. പെരിന്തൽമണ്ണ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു.

അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ പി നാസർ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ എസ് അനി, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കെ പി രാജേഷ്, പി ആർ രഞ്ജിത്, മുഹമ്മദലി, ഹോം ഗാർഡ്മാരായ രാമകൃഷ്ണൻ, സുബ്രഹ്മണ്യൻ, ജയപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജി, വാർഡ് മെമ്പർ നുറുൽ അമീൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top