HIGHLIGHTS : The foundation stone of the first Happiness Park in Parappanangadi Municipality was laid

പരപ്പനങ്ങാടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
നിർമ്മിക്കുന്ന ഹാപ്പിനെസ്സ് പാർക്കിന്റെ തറക്കല്ലിടൽ കർമ്മം
നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.
30 ലക്ഷം രൂപയുടെ പാർക്കാണ് 2025-26 ലെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിക്കുന്നത്. ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ വളപ്പിൽ പ്രദേശത്താണ് ഓപ്പൺ സ്റ്റേജും, കടൽ ആസ്വദിക്കാൻ എത്തുന്നവർക്ക് ഇരിപ്പിടവും, നടപ്പാതയും അടക്കം പാർക്കിൽ സജ്ജീകരിക്കുന്നുണ്ട്.
ഒരു മാസത്തിനുള്ളിൽ പാർക്കിന്റെ പണി പൂർത്തീകരിക്കുന്ന രീതിയിലാണ് പ്രവർത്തി നടത്തുന്നത്.
ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി ഷാഹിദ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻമാരായ വി കെ സുഹറ, ഖൈറുന്നിസ താഹിർ, കെ പി മുഹ്സിന, സി നിസാർ അഹമ്മദ്, മുൻ വൈസ് ചെയർപേഴ്സൻ ഷഹർബാനു, പി വി മുസ്തഫ, കൗൺസിലർമാരായ തലക്കലകത്ത് റസാഖ്, ഉമ്മുകുൽസു, ജയദേവൻ, ടി ആർ റസാഖ്, ജുബൈരിയ കുന്നുമ്മൽ,
അസീസ് കൂളത്ത്, ദീപ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


