
പരപ്പനങ്ങാടി നഗരസഭാ എൽ പി വിഭാഗം സ്കൂൾ കായിക മേളയിൽ ഉള്ളണം എ എം യു പി എസ് ഓവറാൾ ചാമ്പ്യന്മാരായി. പി ഇ എസ് പരപ്പനാട് കോവിലകം സ്കൂളിൽ വച്ച് സംഘടിപ്പിച്ച മേളയിൽ 71 പോയിന്റ് നേടിയാണ് ഉള്ളണം ഓവറാൾ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്.
ജി എം എൽ പി പരപ്പനങ്ങാടി ടൗൺ രണ്ടാം സ്ഥാനം നേടിയപ്പോൾ തുല്യ പോയിന്റ് നേടിയ ജി എം യു പി എസ് പുത്തൻ കടപ്പുറവും ജി എം എൽ പി എസ് പരപ്പനങ്ങാടി യും മൂന്നാം സ്ഥാനം പങ്കിട്ടു.
നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് സമാപന ചടങ്ങിന്റെയും വിജയികൾക്കുള്ള സമ്മാന വിതരണ ചടങ്ങിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ്ന്റെ അധ്യക്ഷതയിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ഷാഹിദ ബി പി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സമാരായ ഹയറുന്നിസ താഹിർ, സുഹറ വി കെ കൗൺസിലർമാരായ ഖദീജത്തിൽ മാരിയ, ജയദേവൻ, സൈതലവി കോയ, സുമി റാണി, അസീസ് കൊളുത്ത്, മെറീന ടീച്ചർ, ദീപ, സ്പോർട്സ് കൗൺസിൽ അംഗം അരവിന്ദൻ,വിനു കെ ടി, ശുഷമ ടീച്ചർ, ബാലൻ മാസ്റ്റർ ബോബൻ മാസ്റ്റർ, മനോജ് മാസ്റ്റർ പുത്തൻകടപ്പുറം സ്കൂൾ, രഘുനാഥൻ കൊളത്തൂർ, എന്നിവർ പ്രസംഗിച്ചു.
കോവിലകം സ്കൂൾ പ്രിൻസിപ്പലും സ്വാഗതസംഘം ജനറൽ കൺവീനറുമായ ഉഷാ ബാബു സ്വാഗതവും സ്വാഗതസംഘം ജോയിന്റ് കൺവീനർ വിബീഷ് വിക്രം നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




