HIGHLIGHTS : The first Navajivan award was given to U. Kalanathan Master

ചടങ്ങിൽ പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ മുഖ്യാതിഥിയായി. നവജീവൻ വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ സൂരജ് തമ്പ്രേരി ഗോപാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ.കെ.വി.സബ്ന പുരസ്ക്കാര ജേതാവ് യു.കലാനാഥൻ മാസ്റ്ററുടെ ജീവചരിത്രം അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.കെ അരവിന്ദൻ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ കൗൺസിലർ തുടിശ്ശേരി കാർത്തികേയൻ, എം.സിദ്ധാർത്ഥൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അഷ്റഫ് കുഞ്ഞാവാസ്, ഡോ.ടി.സേതുനാഥ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തമ്പ്രേരി ഗോപാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ വത്സല ടീച്ചർ വായനശാലയുടെ സ്നേഹോപഹാരം തോമസ് ഐസക്കിന് നൽകി. ചടങ്ങിൽ മനീഷ്.കെ.പി നന്ദി പറഞ്ഞു.
