തച്ചരൊടി പ്രഭാകരന്‍ അനുസ്മരണം

ഫറോക്ക്: ഫറോക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറിയും ഫറോക്ക് അര്‍ബ്ബന്‍ ബാങ്ക് ഡയറക്ടറുമായിരുന്ന തച്ചരൊടി പ്രഭാകരന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു.

സെന്റര്‍ ഫോര്‍ ഉമ്മന്‍ ചാണ്ടി റിലീഫ് പ്രോഗ്രാംസ് & സര്‍വ്വീസസ് (CORPS) കടലുണ്ടി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രബോധിനി വായനശാല ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പി.വി അന്‍വര്‍ ഉദ്ഘാടനം ചെയ്തു.

കടലുണ്ടി മേഖലാപ്രസിഡണ്ട് മോഹന്‍ദാസ് പിന്‍പുറത്ത് അധ്യക്ഷത വഹിച്ചു.

ഫറോക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് തസ് വീര്‍ ഹസ്സന്‍, CORPS ചെയര്‍മാന്‍ പനക്കല്‍ പ്രേമരാജന്‍, പ്രദീപ് പനേങ്ങല്‍, അഡ്വ. പി.വി മുഹമ്മദ് ഷാഹിദ്, പി. ശിവശങ്കരന്‍ നായര്‍ , സി.എം. സതീദേവി, സി. ഫല്‍ഗുനന്‍, ടി.പി ശശിധരന്‍, പ്രവീണ്‍ ശങ്കരത്ത്, ആഷിക്ക് പിലാക്കല്‍, ഷാജി പൂന്തോട്ടത്തില്‍, കെ. അജയനാഥന്‍ , രാമദാസ്പാലക്കല്‍, ബിജിത് പിലാക്കാട്ട്, കെ.കെ ബാലരാജ്, അതുല്‍ നാഥ് തച്ചരൊടി തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top