പശ്ചിമബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു

brilliant

പശ്ചിമബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു. ബംഗാളി ഭാഷയില്‍ ദൈവനാമത്തിലാണ് സുവേന്ദു സത്യപ്രതിജ്ഞ ചെയ്തത്. അഞ്ചു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ആര്‍ എന്‍ രവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മുതിര്‍ന്ന ബിജെപി നേതാവ് ദിലീപ് ഘോഷ് , അഗ്നിമിത്ര പോള്‍, കേന്ദ്രമന്ത്രിയായിരുന്ന നിസിത് പ്രാമാണിക് , അശോക് കീര്‍ത്താനിയ, ക്ഷുധിറാം ടുഡു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാര്‍ .

പ്രധാനമന്ത്രി നരേന്ദ്രമോദി , ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി വിവിഐപികളുടെ ഒരു നീണ്ടനിര സത്യപ്രതിഞ്ജ വേദിയില്‍ ഉണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top