പെരുന്നാള്‍; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച്ച അവധി

മലപ്പുറം: ഇന്ന് മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് തീരുമാനമായതോടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

ഏപ്രില്‍ 22 ന് ശനിയാഴ്ച്ചയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ 21 വെള്ളിയാഴ്ച്ചയാണ് ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നത്. ഇതോടെ തുടര്‍ച്ചയായ മൂന്ന് ദിവസം അവധി ആയിരിക്കും.

Share news
error: Content is protected !!
Scroll to Top