മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിന തടവ് ; ഒപ്പം 1.90 ലക്ഷം രൂപ പിഴയും

HIGHLIGHTS : The father who tortured his daughter was sentenced to death; And a fine of Rs 1.90 lakh

തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണ് പ്രതിക്ക് കഠിനമായ ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെയുള്ള കഠിനതടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ 1.90 ലക്ഷം രൂപ പിഴയും ചുമത്തി. ഈ തുകയില്‍ നിന്നും 1.5 ലക്ഷം രൂപ കുട്ടിക്കു നല്‍കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, അഭിഭാഷക വി.സി.ബിന്ദു എന്നിവരാണ് ഹാജരായത്.

കുട്ടിക്ക് ആറു വയസ്സ് ആയത് മുതല്‍ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. നേരത്തെ കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ അമ്മ മരണപ്പെട്ടിരുന്നു. പിതാവിന്റെ പീഡനം തുടര്‍ന്നതോടെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. ശേഷം പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ കുട്ടി ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!