കണ്ണൂര്‍: ഹോട്ടലില്‍ ഉപയോഗിക്കാനുള്ള ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം. കണ്ണൂര്‍ പിലത്തറയിലാണ് സംഭവം. കാസര്‍കോഡ് ബന്തടുക്ക പി എച്ച് എസ് സിയിലെ ഡോക്ടര്‍ സുബ്ബറായയേയാണ് പിലത്തറയിലെ കെസി റെസ്റ്റോറന്റിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചത്.
പിലാത്തറയിലെ ഹോട്ടലില്‍ ഞായറാഴ്ച രാവിലെയാണു സംഭവം. ഡോക്ടറുടെ പരാതിയില്‍ റസ്റ്റോറന്റ് ഉടമ കെ സി മുഹമ്മദിനെയും ജീവനക്കാരെയും ഉള്‍പ്പടെ മൂന്ന് പേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു.
വിനോദയാത്രയ്ക്ക് പുറപ്പെട്ട ഡോക്ടറും സഹപ്രവര്‍ത്തകരും രാവിലെ ഭക്ഷണം കഴിക്കാനാണ് പിലത്തറയിലെ ഹോട്ടലില്‍ കയറിയത്. ആ സമയത്താണ് ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ശ്രദ്ധയില്‍ പെട്ടത്. ഇത് ചോദ്യം ചെയ്തതാണ് കെസി റെസ്റ്റോറന്റ് ഉടമയെയും ജീവനക്കാരെയും പ്രകോപിച്ചത്. സംഭവത്തിന്റെ ഫോട്ടോ എടുത്ത ഡോക്ടറുടെ ഫോണും ഇവര്‍ പിടിച്ചു വാങ്ങി.



