റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം: പരപ്പനങ്ങാടി ഓട്ടോ തൊഴിലാളി യൂണിയൻ

പരപ്പനങ്ങാടി: റോഡുകളുടെ ശോചനീയാവസ്ഥ ഉടൻതന്നെ പരിഹരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌
ഓട്ടോ തൊഴിലാളി യൂണിയൻ പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി നഗരസഭാ ചെയർമാൻ പി ഷാഹുൽ ഹമീദിന് കത്ത് നൽകി.

പരപ്പനങ്ങാടി നഗരസഭ പരിധിയിലെ നിരവധി ഗ്രാമീണ റോഡുകളും തകർന്നു കിടക്കുകയാണ്. അതുകാരണം വാഹനങ്ങൾക്കും അതുവഴി നടന്നു പോകുന്ന കാൽനട യാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥ ഉടൻതന്നെ പരിഹരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ സമരവുമായി മുന്നോട്ടു പോകുമെന്നും ഓട്ടോ തൊഴിലാളി യൂണിയൻ STU പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി നഗരസഭാ ചെയർമാൻ പി പി ഷാഹുൽ ഹമീദിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ഹബീബ് എപി. ജനറൽ സെക്രട്ടറി ഹൈദ്രോസ് വികെ. ട്രഷറർ ജൈസൽ പി. സലീം ചാപ്പപ്പടി എന്നിവർ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top