വള്ളിക്കുന്നില്‍ പള്ളിക്കെതിരായ വ്യാജപരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

The CPI (M) has demanded an inquiry into the fake complaint

Share news
 • 19
 •  
 •  
 •  
 •  
 •  
 • 19
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: അരിയല്ലൂര്‍ മുദിയം ബീച്ചില്‍ സ്ഥിതിചെയ്യുന്ന പള്ളിക്കെതിരെ കെട്ടിടം അനധികൃതമാണെന്ന് ആരോപിച്ച് സിപിഐഎം ഏരിയാകമ്മിറ്റി മെമ്പാറായ വിനീഷ് പാറോലിന്റെ പേരില്‍ വ്യാജപരാതിയെന്ന് ആരോപണവുമായി സിപിഐഎം അരിയല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍. പ്രദേശത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് പരപ്പനങ്ങാടിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നല്‍കിയ പരാതിയില്‍ ഒപ്പില്ലെന്നും ആര്‍ഡിഒ ഈ പരാതി സ്വീകരിച്ച് മേല്‍നടപടികള്‍ക്കാനായി വിവിധ വകുപ്പുകള്‍ക്ക് അയച്ചു കൊടുത്തതും ദുരൂഹമാണെന്നും ഇവര്‍ ആരോപിച്ചു. ആരാധനാലയങ്ങള്‍ക്കെതിരായ നിലപാടല്ല സിപിഐഎമ്മിനെന്നും അതുകൊണ്ടുതന്നെ വ്യാജ പരാതി നര്‍മ്മിച്ചവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഒപ്പില്ലാത്ത പരാതി സ്വീകരിക്കുകയും മേല്‍നടപടി സ്വീകരിക്കുകയും ചെയ്ത ആര്‍ഡിഒയുടെ നടപടി അന്വേഷിക്കണമെന്നും അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യാജ പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായ് ഇവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ വിനയന്‍ പാറോല്‍, വിനീഷ് പാറോല്‍, പ്രബീഷ് എ.കെ, കബീര്‍ കെ പി എന്നിവര്‍സംബന്ധിച്ചു.

Share news
 • 19
 •  
 •  
 •  
 •  
 •  
 • 19
 •  
 •  
 •  
 •  
 •