മലപ്പുറം: കുന്നിന്‍മുകളില്‍നിന്ന് വീണ് കാലൊടിഞ്ഞ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. വടക്കേങ്ങര കിഴക്കേകുളമ്പ് പട്ടാക്കല്‍ ക്രഷറിനുസമീപം ഞായറാഴ്ച പകല്‍ 11.30നായിരുന്നു സംഭവം.
കുന്നിന്‍മുകളില്‍ മേഞ്ഞുനടക്കുന്നതിനിടെയാണ് ആലുംകുന്ന് കുഴിയേങ്ങല്‍ ഉണ്ണികൃഷ്ണന്റെ പശു താഴ്ചയിലേക്ക് വീണത്.
വീഴ്ചയില്‍ പിന്നിലെ ഇടത്തേകാല്‍ ഒടിഞ്ഞ് എണീക്കാനാവാതെ കിടപ്പിലായി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു.
മലപ്പുറം സ്റ്റേഷന്‍ ഓഫീസര്‍ ഇ കെ അബ്ദുള്‍ സലീമിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ ഇ എം അബ്ദുറഫീഖ്, ഓഫീസര്‍മാരായ വി പി നിഷാദ്, ടി ജാബിര്‍, എന്‍ ജംഷാദ്, പി മുഹമ്മദ് ഷഫീഖ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ പി മുഹമ്മദ്, നസീം, കെ സമദ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




