HIGHLIGHTS : വിവാഹശേഷം ആദ്യമായി കേരളത്തിലെത്തി നയന്‍താര വിഘ്‌നേഷ് ശിവന്‍ താരദമ്പതികള്‍. തിരുവല്ലയിലുള്ള നയന്‍താരയുടെ അമ്മ അടക്കമുള്ള ബന്ധുക്കളെ കാണാനാണ് സന്ദര്‍...

കറുപ്പ് നിറത്തിലുള്ള ഫുള്‍ സ്ലീവ് ടീ ഷര്‍ട്ട് ആണ് വിഘ്‌നേഷിന്റെ വേഷം. ഓറഞ്ച് നിറത്തിലുള്ള ചുരിദാറിലാണ് നയന്‍താര. ഏതാനും ദിവസങ്ങള്‍ താരദമ്പതികള്‍ കേരളത്തില്‍ ഉണ്ടാവുമെന്നാണ് വിവരം.
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ച് കഴിഞ്ഞ ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു.

വിവാഹശേഷം ഇരുവരും ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു. ചെന്നൈയിലെ താജ് ക്ലബ്ബ് ഹൗസ് ഹോട്ടലില്‍ എത്തിയാണ് ഇരുവരും മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ‘നിങ്ങളെല്ലാവരും ഇവിടെ വന്നതില്‍ വളരെ സന്തോഷം. ഇത്രയുംകാലം നിങ്ങള്‍ നല്‍കിയ പിന്തുണ വലിയ കാര്യമാണ്. ഇപ്പോള്‍ കല്യാണം കഴിഞ്ഞു. ഇനിയും നിങ്ങളുടെ പിന്തുണയും അനുഗ്രഹവും വേണം’, നയന്‍താര പറഞ്ഞു. ‘ഏറ്റവുമാദ്യം നയന്‍താരയെ കണ്ട് കഥ പറയാന്‍ എത്തിയത് ഈ ഹോട്ടലില്‍ ആയിരുന്നു. ഇവിടെവച്ചുതന്നെ ഇന്ന് നിങ്ങളെ കാണുമ്പോള്‍ ഇതൊരു അയഥാര്‍ഥ അനുഭവമായി തോന്നുന്നു. ഞങ്ങളുടെ മുന്നോട്ടുള്ള പ്രൊഫഷണല്‍ കരിയറിനും നിങ്ങളുടെ പിന്തുണയും അനുഗ്രഹവും പ്രതീക്ഷിക്കുന്നു’, വിഘ്‌നേഷ് പറഞ്ഞു.