ഒമൈക്രോൺ ആശങ്കയിൽ രാജ്യം , മുംബൈയിൽ കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്തി

രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർദ്ധിക്കുന്നത് ആശങ്ക പരത്തുന്നു. ഒമൈക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ കൂട്ടം കൂടുന്നതിനു വിലക്ക് ഏർപ്പെടുത്തി. മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതുതായി കേസുകൾ സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ മാത്രം 17 പേർക്കാണ് ഒമൈക്രോൺ സ്വീകരിച്ചത് രാജ്യത്തെ മൊത്തം മൈക്രോൺ ബാധിതരുടെ എണ്ണം 32 ആയി.
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആണ് പുതിയ ഉത്തരവ് ഇറക്കിയത്. നഗരപരിധിയിൽ റാലികൾക്കും പ്രതിഷേധമാർച്ചുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടുദിവസത്തേക്കാണ് നിയന്ത്രണം.

ഒമൈക്രോൺ സ്ഥിരീകരിച്ചവരെ ക്വാറന്റീനിലേക്ക് മാറ്റിയതായി ആരോഗ്യവിദഗ്ധർ അറിയിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top