Section

malabari-logo-mobile

ഹോൺമുഴക്കി റോഡിലൂടെ ചീറിപ്പായുന്നവർ ഇനി സൂക്ഷിക്കുക;  ഓപ്പറേഷൻ ഡെസിബലുമായി മോട്ടോർവാഹന വകുപ്പ്‌

HIGHLIGHTS : Beware of people honking their horns on the road, Department of Motor Vehicles with Operation Decibel‌

തിരൂരങ്ങാടി:കാത് തുളയ്ക്കുന്ന ഹോണ്‍മുഴക്കി റോഡിലൂടെ ചീറിപ്പായുന്നവര്‍ ഇനി സൂക്ഷിക്കുക നിങ്ങളുടെ പിന്നാലെ മോട്ടോര്‍വാഹനവകുപ്പ് ഉണ്ട്. അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍ ഓപ്പേറേഷന്‍ ‘ഡെസിബലുമായി’ മോട്ടോര്‍വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ നിരത്തിലിറങ്ങി തുടങ്ങി.

ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ കെ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം, മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരും, വിവിധ സബ് ഓഫീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തിരൂരങ്ങാടി, പൊന്നാനി, കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, നിലമ്പൂര്, തിരൂര്‍, വളാഞ്ചേരി, കോട്ടക്കല്‍, തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും, ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചും, ഹോണ്‍ മുഴക്കി ചീറിപ്പായുന്ന വാഹനങ്ങങ്ങളിലും മാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

sameeksha-malabarinews

രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ എയര്‍ ഹോണ്‍ ഘടിപ്പിച്ച 259 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 115500 രുപ പിഴ ഈടാക്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര്‍ടിഒ കെ കെ സുരേഷ് കുമാര്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!