Section

malabari-logo-mobile

ജോലിക്കിടെ പരിക്കേറ്റ് കിടപ്പിലായ യുവാവിനും കുടുംബത്തിനുമായുള്ള സ്‌നേഹഭവനത്തിന് കട്ടില വെച്ചു

HIGHLIGHTS : പരപ്പനങ്ങാടി. :കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ 2021 -26 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്‌നേഹഭവന്‍ പദ്ധതിയോടന...

പരപ്പനങ്ങാടി. :കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ 2021 -26 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്‌നേഹഭവന്‍ പദ്ധതിയോടനുബന്ധിച്ച് പരപ്പനങ്ങാടി ലോക്കല്‍ അസോസിയേഷന്‍ നിര്‍മ്മിക്കുന്ന ആദ്യ സ്‌നേഹഭവനത്തിന്റെ കട്ടില വെക്കല്‍ കര്‍മ്മം തിരൂരങ്ങാടി എം എല്‍ എ കെ പി എ മജീദ് നിര്‍വഹിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണ ജോലിക്കിടയില്‍ ഉയരത്തില്‍നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ യുവാവിന്റെ കുടുംബത്തിനാണ് പരപ്പനങ്ങാടിയില്‍ സ്‌നേഹ ഭവനം ഒരുക്കുന്നത്. ചടങ്ങില്‍ പരപ്പനങ്ങാടി എ ഇ ഒ പി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി ജമീല, മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി അബ്ദുല്‍ മുനീര്‍, വാര്‍ഡ് കൗണ്‍സിലര്‍ സിവി കാസിം കോയ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ കെ ടി വൃന്ദ കുമാരി,എ. എസ്. ഒ. സി. ടി പി നൂറുല്‍ അമീന്‍, ജില്ലാ സെക്രട്ടറി സി വി അരവിന്ദ്,പികെ മനോജ്, എം വി ഹസ്സന്‍ കോയ, പി സതീദേവി,കെ ജൈസല്‍, പി അബ്ദുല്‍ സമദ്, കെ അബ്ദുറഹ്മാന്‍,പി കെ അനൂജ്, കെ ജയരാജന്‍,പി എന്‍ പ്രശോബ്, വിഎം മുഹമ്മദലി , കെ നാസര്‍ എന്‍ എം ബിന്ദു മോള്‍, കെ ഷക്കീല, കെ ഷീജ, പി മീനമോള്‍, പ്രിയ വിനീത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!