വള്ളിക്കുന്ന്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാന പ്രകാരം അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിയല്ലൂർ ജംഗ്ഷനിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കോശി പി തോമസിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ അഡ്വക്കറ്റ് രവിമംഗലശ്ശേരി, രഘുനാഥ് കെ, സലീഷ് വലിയ വളപ്പിൽ എന്നിവർ, സംസാരിക്കുകയും, നിസാർ ചോനാരി, കുഴിക്കാട്ടിൽ രാജൻ മനോഹരൻ കാരിയിൽ,കേശവദാസ്, ഡാനിയൽ സി, റഫീഖ് വി.പി, വിജയൻസാർ, ശിവദാസൻ വെള്ളത്തൂർ, സെയ്താല കുട്ടി, വിജയൻ വള്ളിക്കുന്ന്, ഗോപി പുളിയശേരി, എ എം അഗീഷ്എന്നിവർ പന്തം കൊളുത്തി പ്രകടനത്തിന് നേതൃത്വം നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




