മേഖല രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ന് കൊടിയിറങ്ങും

കോഴിക്കോട്:മേഖല രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ന് കൊടിയിറങ്ങും. കൈരളി തിയേറ്ററില്‍ വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വിശിഷ്ടാതിഥിയാകും. മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയാകും. കെഎസ്എഫ്ഡിസി ചെയര്‍പേഴ്സണും സംവിധായകനുമായ കെ മധു, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ പ്രേംകുമാര്‍, കെടിഐഎല്‍ ചെയര്‍ പേഴ്‌സണ്‍ എസ് കെ സജീഷ്, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും സംവിധായകനുമായ മനോജ് കാന, സംവിധായിക ശിവരഞ്ജിനി, ചലച്ചിത്ര നിര്‍മാതാവ് ഷെര്‍ഗ സന്ദീപ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

Share news
error: Content is protected !!
Scroll to Top