‘മറതി’ പുസ്തക ചര്‍ച്ചയും സംവാദവും നടത്തി

പരപ്പനങ്ങാടി :ഡോ. പി സുരേഷിന്റെ ‘മറതി’ എന്ന നോവലിനെ ആസ്പദമാക്കി പുസ്തകപരിചയവും ആസ്വാദന ചര്‍ച്ചയും നടത്തി. പരപ്പനങ്ങാടി ചിറമംഗലം നവജീവന്‍ വായനശാലയാണ് പരിപാടി സംഘടിപ്പിച്ചത്.

പുസ്തകത്തെ പരിചയപ്പെടുത്തി വി.കെ സൂരജ് സംസാരിച്ചു. ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അടയാളപ്പെടുത്താതെപോയ സാധാരണക്കാരുടെ പ്രതിനിധിയായ ‘തെയ്യോന്‍’ എന്ന കഥാപാത്രത്തിന്റെ ദളിത് ജീവിത യാതനകളും കാഴ്ച്ചകളും മറതിയെ മുന്നോട്ട് കൊണ്ടുപോകുന്നു. വിസ്മരിക്കപ്പെട്ട പ്രാദേശിക ചരിത്ര വസ്തുതകളെ തിരിച്ചു പിടിക്കുകയാണ് മറതി എന്ന നോവല്‍.

സതീഷ് തോട്ടത്തില്‍ അധ്യക്ഷനായ ചടങ്ങില്‍ വായനശാല വനിതാവേദി സെക്രട്ടറി ശീതള സ്വാഗതം പറഞ്ഞു. ജോയിന്‍ സെക്രട്ടറി സുനിത നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top