തിരുവനന്തപുരം: 70 വയസുകഴിഞ്ഞവര്‍ക്ക് റേഷന്‍ കടയുടമയായി തുടരാന്‍ ഭക്ഷ്യവകുപ്പ് അനുവദിക്കും. അതേസമയം താല്‍പ്പര്യമുള്ളവര്‍ക്ക് ലൈസന്‍സ് അനന്തര അവകാശിക്കോ 10 വര്‍ഷത്തിലേറെ സര്‍വീസുള്ള സെയില്‍സ് മാനോ കൈമാറുന്നതിനോ തടസ്സമില്ല.
70ന് മുകളില്‍ പ്രായമുള്ളവര്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇത് ധൃതി പിടിച്ച് നടപ്പാക്കേണ്ടതില്ലെന്ന് വകുപ്പ് തീരുമാനിക്കുകയായിരുന്നു.
ആയിരത്തിലധികം കട ഉടമകള്‍ക്ക് 70 വയസ് കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. 13,490 റേഷന്‍ കടകളും 91,64,477 കാര്‍ഡ് ഉടമകളുമാണ് സംസ്ഥാനത്തുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




