പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത യാതനകളെ കടഞ്ഞ് കഥകള്‍ ഉണ്ടാക്കിയ ശ്രദ്ധേയയായ എഴുത്തുകാരിയായിരുന്നു പി. വത്സല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അതി നിസ്വരായ ജനവിഭാഗങ്ങളുടെ പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് എഴുത്തിന്റെ മനസ്സ് തിരിച്ചു എന്നതാണ് വത്സലയുടെ പ്രത്യേകത.
സാഹിത്യത്തിന്റെ ജനായത്തവല്‍ക്കരണ പ്രക്രിയയെ അതിവേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഊര്‍ജ്ജം പകരുകയാണ് വത്സല ഇതിലുടെ ചെയ്തത്. കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാഹിത്യ പ്രസ്ഥാനങ്ങളോട് ഗാഢമായി ഇഴചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു അവരുടെ സാഹിത്യ പ്രവര്‍ത്തനം. ആദിവാസി ജീവിതം എല്ലാ തീവ്രതയോടെയും അവര്‍ എഴുത്തില്‍ പ്രതിഫലിപ്പിച്ചു. നെല്ല്, ആഗ്നേയം, കൂമന്‍കൊല്ലി എന്നീ നോവലുകള്‍ സാഹിത്യ ചരിത്രത്തില്‍ സവിശേഷ സ്ഥാനം നേടിയവയാണ്. സംസ്ഥാന സര്‍ക്കാര്‍ ഏഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. സമകാലിക ജീവിതത്തിന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒപ്പിയെടുത്ത് സാഹിത്യത്തെ സജീവമാക്കിയ പി. വത്സലയുടെ വിയോഗം കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാഹിത്യ പ്രസ്ഥാനങ്ങള്‍ക്കാകെ നികാത്താനാകാത്ത നഷ്ടമാണ്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എന്ന നിലയിലടക്കം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പി. വത്സലയുടെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു, കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




