സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. അഞ്ച് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.മഴയോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇടുക്കി,എറണാകുളം,തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിലവിലെ പ്രവചനം അനുസരിച്ച് 19 വരെ അതിശക്തമായ മഴ തുടരാനാണ് സാധ്യതയുണ്ട്.

രാജസ്ഥാനും ഝാര്‍ഖണ്ഡിനും മുകളിലെ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടിയതാണ് മഴ വ്യാപകമാകാന്‍ കാരണെന്നാണ് റിപ്പോര്‍ട്ട്. കേരള കര്‍ണാടക ലക്ഷദീപ് തീരങ്ങളില്‍ ഈ മാസം 19 വരെ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top