നിമിഷ പ്രിയയുടെ മോചനം;എതിര്‍പ്പുമായി തലാലിന്റെ സഹോദരന്‍

സനാ: നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന നിലപാടില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദോ മഹ്ദിയുടെ സഹോദരന്‍. ഒത്തു തീര്‍പ്പിന് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരന്‍ പറഞ്ഞതായുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

എന്നാല്‍ സഹോദന്‍ ഒഴിച്ച് മറ്റുള്ള കുടുംബാംഗങ്ങള്‍ക്ക് നിമിഷ പ്രിയക്ക് മാപ്പ് നല്‍കാമെന്ന നിലപാടാണ് ഉള്ളതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ജൂലൈ 16 നായിരുന്നു നിമിഷ പ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ സൂഫി പണ്ഡിതന്‍മാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് യമന്‍ കോടതി നിമിഷ പ്രിയയുടെ വധശിക്ഷ മരവിച്ചത്. സൂഫി പണ്ഡിതനായ ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി യെമനില്‍ ഇടപെടലുകള്‍ നടത്തുന്നത്.

Share news
error: Content is protected !!
Scroll to Top