ദില്ലി: കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സ്‌റ്റേറ്റ് സിലബസിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ അപ്പീലില്‍ സ്റ്റേ ഇല്ല. ഈ വര്‍ഷം കീമില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അപ്പീല്‍ സുപ്രീംകോടതി നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




